ജമ്മു കശ്മീരില്‍ ഭീകരവാദികളും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരവാദികളും സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും മൂന്ന് കരസേന ജവാന്മാരും ഒരു നാട്ടുകാരനും ഒരു ഭീകരനും ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഒന്‍പതു സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു.
ശ്രീനഗര്‍ ജമ്മു ദേശീയ പാതയില്‍ പാംപോറില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് സമീപത്തുള്ള സര്‍ക്കാര്‍ സ്ഥാപനമായ ഇ.ഡി.ഐയില്‍ നുഴഞ്ഞു കയറിയ ഭീകരര്‍ വെടിവയ്പും ഗ്രനേഡ് ആക്രമണവും നടത്തി. കെട്ടിടത്തില്‍ മൂന്നിലധികം ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. കനത്ത ഏറ്റുമുട്ടലിനെത്തുടര്‍ന്ന് കെട്ടിടത്തിന് തീപിടിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























