ട്രെയിനിലും ഇനി 'എയര്‍ ഹോസ്റ്റസ്'

നിങ്ങള്‍ ട്രെയിനില്‍ കയറാന്‍ പടി ചവിട്ടുമ്പോഴേക്കും പുഞ്ചിരിച്ചുകൊണ്ട് ഒരു വനിത റോസാപ്പൂ സമ്മാനിക്കുന്നതിനെക്കുറിച്ചു സങ്കല്‍പ്പിച്ചുനോക്കൂ. ആ വനിതയുടെ സ്വാഗത വാക്കുകള്‍ കേട്ട് ട്രെയിനിനുള്ളിലെത്തുമ്പോള്‍, ശ്രവണസുഖം നല്‍കി മധുര സംഗീതം ഒഴുകുന്നുണ്ടെങ്കിലോ?
ഓ...ഇതിത്രക്കു പറയാനെന്തിരിക്കുന്നു, വിമാനത്തില്‍ ഇതൊക്കെ പതിവല്ലേ എന്നു ചോദിക്കാന്‍ തുടങ്ങുകയാണോ? എന്നാല്‍ ഒന്നുകൂടി ഒന്നു ശ്രദ്ധിച്ചു നോക്കൂ. വിമാനമെന്നല്ല പറഞ്ഞിരിക്കുന്നത്, 'ട്രെയിന്‍' എന്നാണ്. 'എയര്‍ ഹോസ്റ്റസ്' പോലെ 'ട്രെയിന്‍ ഹോസ്റ്റസ്' വരാന്‍ പോകുന്നു.'ഗതിമാന്‍' എക്‌സ്പ്രസിലാണ് ഇതു നടക്കാന്‍പോകുന്നത്.
ബുള്ളറ്റ് ട്രെയിനിനു മുന്നോടിയായി അടുത്തമാസം ഇന്ത്യന്‍ പാളത്തിലേക്കെത്തുന്ന അതിവേഗ ട്രെയിനാണ് ഗതിമാന്‍. ഗതിമാന്റെ ഗുണവിശേഷങ്ങള്‍ 25-ന് അവതരിപ്പിക്കുന്ന റയില്‍ ബജറ്റില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു വിവരിക്കും.
ഡല്‍ഹിയില്‍നിന്ന് ആഗ്രവരെയുള്ള 210 കിലോമീറ്റര്‍ ഒന്നര മണിക്കൂര്‍ കൊണ്ടു പിന്നിടുന്ന വേഗരാജാവ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടി രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ എന്ന ബഹുമതി സ്വന്തമാക്കാനിരിക്കുകയാണ് ഗതിമാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























