ഹൈന്ദവ പൂജാരിയെ ഐ.എസ് ഭീകരര്‍ കൊലപെടുത്തി

ധാക്കയ്ക്ക് 308 മൈലുകള്‍ക്ക് വടക്ക് പഞ്ചഗറിലെ ദേവിഗഞ്ച് ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രത്തിലെ ഹൈന്ദവ പൂജാരി കൊല്ലപ്പെട്ടു. ജോഗേശ്വര്‍ റോയ് (55) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് സൂചനയുണ്ട്. സോഷ്യല്‍ മീഡിയിലൂടെ വന്ന ഒരു സന്ദേശമാണ് ഇത് വ്യക്തമാക്കുന്നത്.
അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് ജമാഅത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ നാല് പ്രവര്‍ത്തകര്‍ പിടിയിലായെന്ന് പോലീസ് അറിയിച്ചു. ഐ.എസ് ബന്ധം പോലീസ് തള്ളിക്കളഞ്ഞു.
ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ആറോളം വരുന്ന ഭീകരര്‍ പൂജാരിയെ പിടിച്ചുനിര്‍ത്തി കഴുത്തറുക്കുകയായിരുന്നുവെന്ന് പറയുന്നു. പൂജാരിയെ രക്ഷിക്കാനെത്തിയ ഒരു ഭക്തനെയും തീവ്രവാദികള്‍ ആക്രമിച്ചു. ബംഗ്ലാദേശില്‍ അടുത്തകാലത്തായി ഹിന്ദു ക്ഷേത്രങ്ങള്‍ക്കും മുസ്ലീംപള്ളികള്‍ക്കും നേരെ ആക്രമണം പതിവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























