ഡല്‍ഹിയിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ സൈന്യം

ഡല്‍ഹിയിലേക്കുള്ള കുടിവെള്ള വിതരണം ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭത്തിനിടെ തടസ്സപ്പെട്ട പുനഃസ്ഥാപിക്കാന്‍ സൈന്യം രംഗത്തെത്തി. ഹരിയാനയിലെ മുനക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭം രൂക്ഷമായതോടെ ഡല്‍ഹിയിലെ ജലവിതരണം തടസ്സപ്പെടുകയും സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ളവയ്ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. സൈന്യത്തിന്റെ നടപടിയില്‍ സന്തുഷ്ടിപ്രകടിപ്പിച്ച കെജ്‌രിവാള്‍ കേന്ദ്രത്തിനും സൈന്യത്തിനും നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. ഡല്‍ഹിക്ക് വലിയ ആശ്വാസമാണ് ഈ നടപടിയെന്നും കെജ്‌രിവാള്‍ പറയുന്നു. കനാലിന്റെ ലൈനില്‍ കേടുപാടുണ്ടോ, വെള്ളം ഡല്‍ഹിയില്‍ എത്താന്‍ എത്രകാലതാമസം എടുക്കും എന്നീ സംശയങ്ങള്‍ മാത്രമേ ഇനി മാറാനുള്ളൂവെന്നും കെജ്‌രിവാള്‍ പറയുന്നൂ. ഡല്‍ഹിയിലെ ജലവിതരണം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് കാണിച്ച് ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയെയും മന്ത്രിസംഘം സന്ദര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























