ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായത് ഇവിടെ ചിലര്‍ക്ക് ദഹിച്ചിട്ടില്ല: മോദി

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും തന്നെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയില്‍ കര്‍ഷക റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം. ഒരു ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായത് ഇവിടെ ചിലര്‍ക്ക് ദഹിച്ചിട്ടില്ല. തന്നെ താഴെയിറക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അദ്ദേഹം പറഞ്ഞു.
ചില എന്‍.ജി.ഒകളുടെ വിദേശ ഫണ്ട് സംബന്ധിച്ച അന്വേഷണം തുടങ്ങിയപ്പോഴാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിദേശത്തു നിന്ന് പണം വരുന്ന ചില അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിലര്‍ മോദിയെ നശിപ്പിക്കു എന്ന് ആക്രോശിക്കാന്‍ തുടങ്ങി. പക്ഷേ ഈ പണം എവിടെ നിന്ന് വരുന്നെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ട്. പണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാ സന്നദ്ധ സംഘടനകളും ഒരുമിച്ച് ചേര്‍ന്ന് മോദിയെ എങ്ങനെ അവസാനിപ്പിക്കാം സര്‍ക്കാരിനെ എങ്ങനെ താഴെയിറക്കാം എന്ന് ഗൂഢാലോചന തുടങ്ങി. അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഈ രോഗം ചികിത്സിക്കാനാണ് ഈ രാജ്യത്തെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതെന്നും അത് താന്‍ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അവര്‍ എന്തൊക്കെ പറഞ്ഞാലും തന്റെ വഴിയില്‍ നിന്ന് വ്യതിചലിക്കില്ല. ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്നും ഈ രാജ്യത്തെ കൊള്ളയടിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























