ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം, എ.സി ചേമ്പറിലിരിക്കാതെ പുറത്തിറങ്ങി ജോലി ചെയ്യാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു

എന്തുകാര്യത്തിനും കോടതിയെ സമീപിക്കുന്ന ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകാര്യത്തിനും സുപ്രീം കോടതിയെ സമീപിക്കുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തിയത്. എല്ലാം ശരിയായി നടക്കുന്നതുംകാത്ത് എ.സി ചേമ്പറിലിരിക്കാതെ പുറത്തിറങ്ങി ജോലി ചെയ്യാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ജാട്ട് സമരത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ട വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ തലത്തില്‍ തീര്‍ക്കേണ്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ നേരെ സുപ്രീം കോടതിയിലേക്ക് പോരുകയാണ്. നിങ്ങള്‍ക്ക് എപ്പോഴും സുപ്രീം കോടതിയുടെ ഉത്തരവ് വേണം. നിങ്ങള്‍ക്ക് എല്ലാം ഒരു താലത്തില്‍ കിട്ടണം, ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി പറഞ്ഞു.
നിങ്ങള്‍ മന്ത്രിമാര്‍ പുറത്തിറങ്ങി ജോലി ചെയ്യാതെ കോടതിയില്‍വന്നിരിക്കുകയാണ്. എ.സി ചേമ്പറിലിരിക്കുന്ന നിങ്ങള്‍ക്ക് എന്തിനും സുപ്രീംകോടതിയുടെ ഉത്തരവ് വേണമെന്ന സാഹചര്യമെത്തിയിരിക്കുകയാണെന്നും സുപീംകോടതി കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























