വ്യാജ സ്ത്രീപീഡനക്കേസുകളില്‍ നിന്ന് പുരുഷനെ സംരക്ഷിക്കേണ്ട സമയം കഴിഞ്ഞുവെന്ന് കോടതി

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്ക് നിയമത്തിന്റെ സുരക്ഷിതത്വം നല്‍കുന്നതിനും മുറവിളി കൂട്ടുന്നവര്‍ എറെയാണ്. എന്നാല്‍ വ്യാജ സ്ത്രീപീഡനക്കേസുകളില്‍ കുരുങ്ങി പോകുന്ന പുരുഷന്മാരെ സംരക്ഷിക്കാന്‍ നിയമങ്ങള്‍ കൊണ്ടു വരേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞു എന്ന് ഡല്‍ഹി കോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ സ്ത്രീകള്‍ തന്നെ ദുരുപയോഗം ചെയ്യുന്നുണ്ട്.
ഇത്തരം നിയമത്തിന്റെ സഹായത്താല്‍ സ്ത്രീകള്‍ പുരുഷന്മാരെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം. വ്യാജക്കേസുകളില്‍ അകപ്പെട്ട് പോകുന്ന പുരുഷന്മാരുടെ മാനസികനില മനസ്സിലാക്കുന്നതിനോ രക്ഷിക്കുന്നതിനോ നിയമമില്ല, പകര സ്ത്രീകള്‍ പറയുന്നത് വിശ്വസിക്കാന്‍ മാത്രമേ ആളുള്ളൂ എന്നും കോടതി പറഞ്ഞു.
സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ മാറ്റി എഴുതുനതില്‍ കാര്യമില്ല പകരം വ്യാജ കേസുകളില്‍പ്പെട്ടുപോകുന്ന പുരുഷന്മാര്‍ക്ക് പരാതി നല്‍കാനുള്ള അവസരം നിയമത്തില്‍ കൊണ്ടു വരണമെന്നും കോടതി നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























