യാത്രയ്ക്കിടെ ഊബര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം: ഡ്രൈവിംഗ് ഏറ്റെടുത്ത് യാത്രക്കാരി

യാത്രയ്ക്കിടെ ഊബര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവിംഗ് ഏറ്റെടുത്ത് യാത്രക്കാരി. ഗുരുഗ്രാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് മകളും അമ്മയും മുത്തശ്ശിയുമായി യാത്ര ചെയ്യവേയാണ് ഊബര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് യുവതി തന്നെ ഡ്രൈവിംഗ് ഏറ്റെടുക്കുകയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹണി പിപ്പലാണ് കാര്‍ ഓടിച്ചത്. യുവതി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ച്ചത്. പിന്നാലെ ഇത് വൈറലായി. നെഞ്ചുവേദനയെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയാതായി.
ഉടന്‍ താന്‍ ഡ്രൈവിംഗ് ഏറ്റെടുക്കുകയായിരുന്നു. എല്ലാ സ്ത്രീകളും ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്ന ഉപദേശവും ഹണി ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കി. യാത്രയ്ക്കിടെ ആശ്വാസം തോന്നിയ ഊബര്‍ ഡ്രൈവറോട് തന്റെ ഡ്രൈവിംഗ് സ്‌കില്‍ എങ്ങനെയുണ്ടെന്ന് ഹണി തമാശരൂപേണ ചോദിക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോയ്ക്ക് താഴെ യുവതിയെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. മനുഷ്യത്വമാണ് പ്രധാനമെന്നും യുവതിയുടെ പ്രവൃത്തി പ്രശംസനീയമാണെന്നും പലരും കുറിച്ചു.
https://www.facebook.com/Malayalivartha