മോദി സര്‍ക്കാര്‍ പാതുസമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും വായ്മൂടിക്കെട്ടാന്‍ ശ്രമിക്കുന്നു: സോണിയഗാന്ധി

പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും വായ്മൂടിക്കെട്ടാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. സര്‍ക്കാര്‍, ചര്‍ച്ചകളെയും ഭിന്നാഭിപ്രായങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആര്‍എസ്എസ് അവരുടെ ആശയങ്ങള്‍ സര്‍വകലാശാലകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് വര്‍ക്കിംഗ് കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തില്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























