കേന്ദ്രം നേരിട്ടു നിയന്ത്രിക്കുന്ന ഡല്‍ഹിയിലാണ് ഇപ്പോള്‍ കാട്ടുഭരണം നടക്കുന്നതെന്ന് നിതീഷ് കുമാര്‍

ബിഹാറില്‍ കാട്ടുഭരണമെന്ന ബിജെപി ആരോപണങ്ങള്‍ക്കു മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേന്ദ്രം നേരിട്ടു നിയന്ത്രിക്കുന്ന ഡല്‍ഹിയിലാണ് ഇപ്പോള്‍ കാട്ടുഭരണം നടക്കുന്നതെന്നും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പോലീസ് നോക്കിനില്‍ക്കെ കോടതി മുറിയില്‍ മര്‍ദിച്ചത് ഇത്തരം കാട്ടുഭരണത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും നിതീഷ് കുമാര്‍ ആരോപിച്ചു. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നിതീഷിന്റെ ആരോപണം.
പോലീസ് നോക്കിനില്‍ക്കെ അഭിഭാഷകര്‍ കനയ്യ കുമാറിനെ മര്‍ദിക്കുകയും മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. ഡല്‍ഹിയില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണ് ഡല്‍ഹി പോലീസ്. ഡല്‍ഹിയില്‍ സംഭവിക്കുന്നതിനെ കാട്ടുഭരണമെന്നല്ലാതെ മറ്റെന്താണ് വിളിക്കാന്‍ കഴിയുക-നിതീഷ് ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ മുന്നില്‍നില്‍ക്കെയാണ് ബിജെപി നേതൃത്വം ബിഹാറിലെ ചെറിയ സംഭവങ്ങളെ ചൂണ്്ടിക്കാട്ടി സംസ്ഥാനത്ത് കാട്ടുഭരണമെന്ന് ആരോപണം ഉന്നയിക്കുന്നതെന്നും നിതീഷ് പരിഹസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























