ജാട്ട് പ്രക്ഷോഭം: ഡല്‍ഹിയില്‍ കടുത്ത ജലക്ഷാമം

ഡല്‍ഹിയില്‍ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് കടുത്ത ജലക്ഷാമം. ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമത്തിന് കാരണം ഹരിയാന ഡല്‍ഹി അതിര്‍ത്തിയിലെ മുനക് കനാലിലെ നിയന്ത്രണ സംവിധാനങ്ങള്‍ സമരക്കാര്‍ തകര്‍ത്തതാണ്.
എഴുന്നൂറോളം ടാങ്കുകള്‍ കുടിവെളളം എത്തിക്കാനായി സര്‍ക്കാര്‍ സ്ഥാപിച്ചെങ്കിലും ഗ്രാമങ്ങളിലെ പല പ്രദേശങ്ങളിലും ഇനിയും വെള്ളം എത്തിയിട്ടില്ല. ഡല്‍ഹിയിലെ ജനകപുരി, ഉത്തംനഗര്‍, തോടാപൂര്‍, ദ്വാരക എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കടുത്ത ജലക്ഷാമത്തിലാണ്.
കടകളിലെ കുപ്പി വെള്ളമാണ് കുടിവെള്ളത്തിനായി മിക്കവരും ആശ്രയിക്കുന്നത്. എന്നാല്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കുപ്പിവെള്ളവും തീര്‍ന്നു തുടങ്ങി. വീടുകളില്‍ ശേഖരിച്ചു വെക്കുന്ന വെള്ളം മോഷണം പോകുന്ന സ്ഥിതിയാണിപ്പോള്‍.
ജലക്ഷാമത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഒരു ദിവസത്തെ അവധി നല്‍കിയിരുന്നു. ലഭ്യമായ ജലം എല്ലാവര്‍ക്കും തുല്യമായെത്തിക്കാനുളള ശ്രമിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. വേനല്‍ച്ചൂട് കനത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തെ ഗൗരവമായി എടുത്തില്ലെങ്കില്‍ ഡല്‍ഹി നിവാസികളുടെ ജീവിതം ദുസ്സഹമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























