സഞ്ജയ് ദത്ത് ജയിലില്‍ കിടന്ന് സമ്പാദിച്ചത് 38,000 രൂപ -

ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് 2007ലാണ് ജയിലിലായത്. എന്നാല്‍ ജയിലില്‍ കിടന്ന് സഞ്ജയ് ദത്ത് സമ്പാദിച്ചത് എത്ര രൂപയാണെന്നോ?. കേട്ടാല്‍ ഞെട്ടരുതെ, 38000 രൂപയാണ് സമ്പാദിച്ചത്. അഞ്ച് വര്‍ഷത്തെ സാമ്പാദ്യമാണിത്. എന്നാല്‍ ഇത്രയും രൂപ സമ്പാദിച്ചെങ്കിലും വെറും 440 രൂപ മാത്രമാണ് ഇനി ദത്തിന്റെ കൈയ്യിലുള്ളത്. ബാക്കി കാശ് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി ചെലവാക്കി തീര്‍ത്തു. പരോല്‍ കാലാവധി ഒഴിച്ചുള്ള 256 ദിവസം ജോലി ചെയ്തതിനുള്ള വേതനമാണ് ഇത്രയും കാശ്. അന്‍പത് രൂപയായിരുന്നു പ്രതിദിനം ദത്തിന് കിട്ടിയ വരുമാനം. പേപ്പര്‍ ബാഗ് നിര്‍മ്മിച്ചതൊടൊപ്പം തന്നെ ജയില്‍ റേഡിയോയിലെ റേഡിയോ ജോക്കി കൂടിയായിരുന്നു ദത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























