ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തിയ യുവാവിനെ കബളിപ്പിച്ച് 1.51 കോടി രൂപ സ്വന്തമാക്കിയ 21കാരന്‍ തമീം അന്‍സാരിക്ക് ജാമ്യമില്ല, ഏപ്രില്‍ 10 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ജയിലില്‍ റിമാന്റില്‍

ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തിയ യുവാവിനെ കബളിപ്പിച്ച് 1.51 കോടി രൂപ സ്വന്തമാക്കിയ21 കാരന്‍ തമീം അന്‍സാരിയുടെ ജാമ്യ ഹര്‍ജി തള്ളി. പ്രതിയായ ചെന്നൈ തിരുവട്ടിയൂര്‍ വിനായകപുരം സ്വദേശി എം. തമീം അന്‍സാരിക്കാണ് (21) ജാമ്യം നിരസിച്ചത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജിന്റേതാണുത്തരവ്.
ഏപ്രില്‍ 10 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ജയിലില്‍ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് ചതിച്ചെടുത്ത പണം വീണ്ടെടുത്ത് തൊണ്ടിപ്പണമായി ഹാജരാക്കാന്‍ 24 മണിക്കൂര്‍ സൈബര്‍ പോലീസ് കസ്റ്റഡിയില്‍ നല്‍കിയിരുന്നു.
തിരുവട്ടിയൂരില്‍ നിന്ന് ഏപ്രില്‍ 10 നാണ് പ്രതി അറസ്റ്റിലായത്.വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. സംഭവത്തില്‍ പ്രതിയെ ചെന്നൈ തിരുവട്ടിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി. തുടര്‍ന്ന് തിരുവനന്തപുരം അഡീ. സി ജെ എം കോടതി മുമ്പാകെഹാജരാക്കുകയായിരുന്നു.
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ വിജയ ഭരത് റെഡ്ഡി,സിറ്റി സൈബര്‍ ക്രൈം അസിസ്റ്റന്റ് കമ്മിഷണര്‍ ഷാനിഹാന്‍.എ.ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ വിനോദ്കുമാര്‍.പി.ബി, എസ്.ഐമാരായ ബിജുലാല്‍. കെ.എന്‍,ഷിബു.എം,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍കുമാര്‍.എസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha