കുവൈത്തില്‍ വടകര പുതുപ്പണം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്തില്‍ വടകര പുതുപ്പണം സ്വദേശി കുനിങ്ങാട്ടു മീത്തല്‍ മഹേഷ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കുവൈത്ത് സിറ്റിയില്‍ സലൂണ്‍ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ഗോപീദാസ്. ഭാര്യ: പ്രസീന
അതേസമയം കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസള്‍ഫറൈസേഷന്‍ യൂണിറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം.
മലപ്പുറം ബിപി അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യന്‍ മകന്‍ പ്രകാശനാണ് മരിച്ചത്. 50 വയസ്സായിരുന്നു തീപിടുത്തത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കമ്പനി . ഏതാനും ദിവസം മുന്‍പാണ് ഭാര്യയും മകളും കുവൈത്തില്‍ സന്ദര്‍ശന വിസയില്‍ എത്തിയത്.
കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള കോണ്‍ട്രാക്ടിങ് കമ്പനിയിലാണ് പ്രകാശന്‍ ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha