സര്‍ക്കാര്‍ രാജ്ഭവനിലെത്തിച്ച 3 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കര്‍ ഗോവയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പരിഗണിക്കും...

സര്‍ക്കാര്‍ രാജ്ഭവനിലെത്തിച്ച 3 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കര്‍ ഗോവയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പരിഗണിക്കും. നാളെയാണ് ഗവര്‍ണര്‍ തിരിച്ചെത്തുക. അതിനു ശേഷം ബില്ലുകളില്‍ പരിശോധന നടത്തും.
യൂണിവേഴ്‌സിറ്റികളില്‍ ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന രണ്ട് സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകളും സ്വകാര്യ സര്‍വകലാശാല ആരംഭിക്കാനുള്ള ബില്ലുമാണ് ഗവര്‍ണറുടെ പരിഗണയ്ക്ക് എത്തിച്ചത്. മന്ത്രിസഭാ തീരുമാനങ്ങളാണ് ബില്ലുകളിലുള്ളതെന്നാണ് ഗവര്‍ണറെ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ബില്ലുകളില്‍ ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിക്കാനായി ഒരു മന്ത്രി അടുത്ത ദിവസം ഗവര്‍ണറെ കാണുമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha