പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ... ഇത് ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്നും സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുന്നെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ പിന്തുണയുമായെത്തിയിരിക്കുകയാണ്. ഇത് ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്നും സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുന്നെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
'പാകിസ്ഥാനില്‍ നിന്നും പാക് അധീന കാശ്മീരില്‍ നിന്നും ഉയര്‍ന്നുവരുന്ന എല്ലാത്തരം ഭീകരതയ്ക്കെതിരെയും ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ട്.
പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സായുധ സേനയെക്കുറിച്ച് വളരെയധികം അഭിമാനമുണ്ട്. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു.പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ കടുത്ത നടപടിയും സ്വീകരിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു.
ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനകളോടൊപ്പം നില്‍ക്കുന്നു. നമ്മുടെ നേതാക്കള്‍ മുന്‍കാലങ്ങളില്‍ വഴികാട്ടി തന്നിട്ടുണ്ട്, ദേശീയ താല്‍പ്പര്യമാണ് നമുക്ക് പരമപ്രധാനമെന്നാണ് ഖാര്‍ഗെ എക്സില്‍ കുറിച്ചത്
"
https://www.facebook.com/Malayalivartha