യുദ്ധസാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളുടെ ബോധവത്ക്കരണം ലക്ഷ്യമിട്ട് ഇന്ന് രാജ്യമെമ്പാടും സിവില്‍ ഡിഫന്‍സ് സുരക്ഷാ അഭ്യാസം(മോക് ഡ്രില്‍) നടത്തും....

യുദ്ധസാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളുടെ ബോധവത്ക്കരണം ലക്ഷ്യമിട്ട് ഇന്ന് രാജ്യമെമ്പാടും സിവില്‍ ഡിഫന്‍സ് സുരക്ഷാ അഭ്യാസം(മോക് ഡ്രില്‍) നടത്തും. രാജ്യത്തെ 244 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് നടപടി ആലോചിക്കുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും മോക് ഡ്രില്‍ നടപ്പാക്കുമെന്നറിയുന്നു.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സിവില്‍ ഡിഫന്‍സ് സംവിധാനങ്ങളുടെ സന്നദ്ധത വിലയിരുത്താനും ന്യൂനതകള്‍ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് അഭ്യാസമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്.
ശത്രു ആക്രമണത്തെ പ്രതിരോധിക്കാനായി സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കലാണ് ലക്ഷ്യമെന്നും അറിയിപ്പിലുണ്ട്. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷം പരാമര്‍ശിച്ചിട്ടില്ല.
1971ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന് മുന്നോടിയായാണ് ഒടുവില്‍ രാജ്യത്തെ ഇത്തരം പ്രതിരോധ സുരക്ഷാ നടപടിയുണ്ടായത്. കേന്ദ്ര നിര്‍ദേശ പ്രകാരം ജില്ലാ കണ്‍ട്രോളര്‍, വിവിധ ജില്ലാ അധികാരികള്‍, സിവില്‍ ഡിഫന്‍സ് വാര്‍ഡന്മാര്‍, വളണ്ടിയര്‍മാര്‍, ഹോം ഗാര്‍ഡുകള്‍, എന്‍.സി.സി, എന്‍.എസ്.എസ്, നെഹ്റു യുവ കേന്ദ്ര, കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശമുണ്ട്.
മോക് ഡ്രില്‍ ലക്ഷ്യങ്ങള്‍ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക വ്യോമാക്രമണമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക. വ്യോമാക്രമണമുണ്ടാകുമ്പോള്‍ കെട്ടിടത്തിന്റെ മറ, അടിപ്പാതകള്‍, കാര്‍ പാര്‍ക്കിംഗുകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് പരിശീലനം നല്‍കല്‍.
ക്രാഷ് ബ്‌ളാക്ക് ഔട്ട്: രാത്രി വ്യോമാക്രമണമുണ്ടാകുമ്പോള്‍ ഒരു മേഖലയിലെ എല്ലാ വെളിച്ചവും ഒന്നിച്ച് ഓഫ് ചെയ്യുന്ന നടപടി. വാഹനങ്ങളുടെ ലൈറ്റുകളും അണയ്ക്കണം. വ്യോമതാവളങ്ങള്‍, ഫാക്ടറികള്‍, റെയില്‍ യാര്‍ഡുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ശത്രുക്കളില്‍ നിന്ന് മറയ്ക്കല്‍. രക്ഷാപ്രവര്‍ത്തകരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും തയ്യാറെടുപ്പും കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കല്‍ നടപടികളും ഡ്രില്ലില്‍ പരിശോധിക്കും. പ്രാഥമിക ചികിത്സ നല്‍കുന്നതിലും പരിശീലനം നല്‍കും.
അലാറം മുഴക്കല്‍: ശത്രുവിമാനം വരുന്ന വിവരം വ്യോമസേന പ്രാദേശിക സിവില്‍ ഡിഫന്‍സ് നിയന്ത്രണ കേന്ദ്രങ്ങളെ അറിയിക്കുന്നതോടെ മുന്നറിയിപ്പ് സൈറന്‍ മുഴക്കും.ആദ്യം തയ്യാറെടുപ്പിനുള്ള അലാറം, സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള രണ്ടാമത്തെ അലറാം, ഭീഷണി ഒഴിവായെന്ന് സൂചിപ്പിക്കുന്ന മൂന്നാം അലാറം എന്നിങ്ങനെയാണത്.
കേന്ദ്ര സര്‍ക്കാര്‍ സിവില്‍ ഡിഫന്‍സ് പരിപാടികള്‍ നടപ്പിലാക്കുന്ന നിയുക്ത പ്രദേശങ്ങളാണ് സിവില്‍ ഡിഫന്‍സ് ജില്ലകള്‍. യുദ്ധങ്ങള്‍, വ്യോമാക്രമണങ്ങള്‍, മിസൈല്‍ ആക്രമണങ്ങള്‍, ഭീകരാക്രമണങ്ങള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ തയ്യാറെടുപ്പിനുള്ളകേന്ദ്രങ്ങളായി ഈ ജില്ലകള്‍ പ്രവര്‍ത്തിക്കുന്നു.
"
https://www.facebook.com/Malayalivartha