Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഒമ്പത് മേഖലകള്‍ക്ക്‌ പ്രത്യേക പരിഗണന നല്കി ജയ്റ്റലിയുടെ ബജറ്റ് അവതരണം

29 FEBRUARY 2016 01:25 AM IST
മലയാളി വാര്‍ത്ത.

രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോകം നേരിടുന്നത് ആഗോള സാമ്പത്തിക തളര്‍ച്ച. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയില്‍ നിന്നും രക്ഷിച്ചുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 7.6 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിച്ചു.വിദേശ നാണയ കരുത്തില്‍ ഇന്ത്യ മുന്‍നിരയില്‍. രാജ്യം കൈവരിച്ച് സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യ നേരിട്ട ആപത്തിനെ രാജ്യം അവസരമാക്കി വിനിയോഗിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇപ്പോള്‍ ഭദ്രമാണെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
കൃഷി,കര്‍ഷക ക്ഷേമം, ഗ്രാമീണ തൊഴില്‍മേഖലയില്‍ കൂടുതല്‍ തൊഴില്‍.ആരോഗ്യമടക്കം ക്ഷേമപദ്ധതികള്‍,മേക്കിങ് ഇന്ത്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ പുരോഗതി, ആഭ്യന്തര സൌകര്യ വികസനം, ധനമേഖലയില്‍ പരിഷ്‌ക്കാരം, ഭരണ നിര്‍വ്വഹണം മെച്ചപ്പെടുത്തല്‍, സാമ്പത്തിക അച്ചടക്കം, നികുതി ഘടന പരിഷ്‌ക്കരണം എന്നീ ഒമ്പത് മേഖലക്കാണ് ഊന്നല്‍. ഈ ഏപ്രില്‍ മുതല്‍ കര്‍ഷകര്‍ക്ക് ഇ മാര്‍ക്കറ്റിങ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജൈവകൃഷി 5 ലക്ഷം ഏക്കറിലേക്ക് വ്യാപിപ്പിക്കും. വിളനാശത്തിന് കൂടുതല്‍ നഷ്ട പരിഹാരം. 89 ജലസേചന പദ്ധതികള്‍ ഈ വര്‍ഷംപൂര്‍ത്തിയാക്കും. സര്‍ക്കാര്‍ സഹായങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും. ഗ്രാമീണ വികസനത്തിന് 87765 കോടി രൂപ. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് 650കോടി. 2018 മെയില്‍ ഗ്രാമീണ വൈദ്യുതീകരണം സമ്പൂര്‍ണമാക്കും.എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും എല്‍പിജി. ആണവോര്‍ജ പദ്ധതികള്‍ക്ക് 3000 കോടി.ദേശീയപാതകള്‍ക്കും റെയില്‍വേയ്ക്കുമായി 2180000 കോടി,ഇപിഎഫ് പദ്ധതിക്കായി 1000 കോടിസ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് പ്രത്യേക പദ്ധതി.കംപ്യൂട്ടര്‍സാക്ഷരത ഉറപ്പുവരുത്താന്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്.എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രം. 62 നവോദയ വിദ്യാലയങ്ങള്‍ കൂടി ആരംഭിക്കും. 3000 ന്യായവില മെഡിക്കല്‍ സ്‌റ്റോറുകള്‍ തുറക്കും. 60 വയസു കഴിഞ്ഞവര്‍ക്ക് ആരോഗ്യ സുരക്ഷാ പദ്ധതി.
പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കും. ഇപിഎഫിന് 1,000 കോടി രൂപ. പുതിയ തൊഴിലാളികള്‍ക്ക് ഇപിഎഫില്‍ 8.93 ശതമാനം പലിശ ഉന്നത വിദ്യാഭ്യാസത്തിനായി 1000 കോടി. നൈപുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87,000 യുവാക്കളെ പരിശീലിപ്പിക്കും . ദേശീയ സംസ്ഥാന എംപ്‌ളോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും . ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി കുശാല്‍ വികാസ് യോജന. മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്തും. പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കും.ഗതാഗതമേഖലയില്‍ പെര്‍മിറ്റ് രാജ് അവസാനിപ്പിക്കും
റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യും, പൊതുമേഖല ബാങ്കുകള്‍ക്ക് ഉല്‍പാദന മേഖലയില്‍ വിനിയോഗിക്കാന്‍ 25000 കോടി നല്‍കും.ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പൊളിയുന്നത് തടയാന്‍ നവീനപദ്ധതി. പോസ്റ്റ് ഓഫീസുകളില്‍ എടിഎം കേന്ദ്രം, കിട്ടാകടം തിരിച്ചുപിടിക്കല്‍ ശക്തമാക്കും. വിമാനത്താവളങ്ങള്‍ നവീകരിക്കും ഓരോന്നിനും 50 മുതല്‍ 100 കോടി വരെ. 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആധായനികുതി റിബേറ്റ് 5000 രൂപയാക്കി.ആധായനികുതി ഇളവിന്നികുതി സ്ലാബിന് മാറ്റമില്ല. വീട്ടുവാടക ഇളവ് പരിധി 24000ത്തില്‍നിന്ന് 60000 ആക്കി. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വകുപ്പ് ഓഹരി നിക്ഷേപ വകുപ്പായി പുനര്‍ നാമകരണം ചെയ്യും. പ്രധാനമന്ത്രി മുദ്രാ യോജനയ്ക്കായി 1,80,000 കോടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (2 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (2 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (2 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (2 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (2 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (5 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (5 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (6 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (6 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (7 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (8 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (8 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (8 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (8 hours ago)

Malayali Vartha Recommends