എച്ച്.എല്‍. ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ചുമതലയേറ്റു

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു ചുമതലയേറ്റു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഏഴാമത്തെ ചെയര്‍പേഴ്‌സണാണ് ദത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണു ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് ദത്തുവിനെ നിശ്ചയിച്ചത്. ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍ വിരമിച്ചശേഷം എട്ടുമാസമായി ഈപദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. അറുപത്തഞ്ചുകാരനായ ജസ്റ്റീസ് ദത്തു ഡിസംബര്‍ രണ്ടിന് ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു വിരമിച്ചിരുന്നു. 2014 സെപ്റ്റംബര്‍ 28നായിരുന്നു അദ്ദേഹം സ്ഥാനമേറ്റത്. 1975ല്‍ ബംഗളൂരുവില്‍ അഭിഭാഷകനായിട്ടായിരുന്നു ഹന്ദ്യാല ലക്ഷ്മിനാരായണസ്വാമി ദത്തു എന്ന എച്ച്.എല്‍. ദത്തുവിന്റെ ഔദ്യോഗിക ജീവിതത്തിനു തുടക്കം. പിന്നീടു കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി. 2007 ഫെബ്രുവരിയില്‍ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി. ഏറെ താമസിയാതെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























