ആര്‍മി ക്ലര്‍ക്ക് പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തിയത് അടിവസ്ത്രം മാത്രം ധരിപ്പിച്ച്

അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബിഹാറിലെ മുസാപുരില്‍ നടന്ന ആര്‍മി ക്ലര്‍ക്ക് പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി. കോപ്പിയടി വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത നിര്‍ദേശം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്.
അടിവസ്ത്രം ഒഴികെ മറ്റെല്ലാ വസ്ത്രങ്ങളും ഊരിമാറ്റിയെത്തിയ ഉദ്യോഗാര്‍ത്ഥികളെ വലിയൊരു ഗ്രൗണ്ടില്‍ നിലത്തിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. 11,000 ഉദ്യോഗാര്‍ത്ഥികളാണ് ഇത്തരത്തില്‍ നിലത്തിരുന്ന് പരീക്ഷയെഴുതിയത്.
കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടും കഴിഞ്ഞ തവണ പരീക്ഷയ്ക്കിടെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടി ശ്രമങ്ങള്‍ നടത്തിയെന്നും ഇത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ആര്‍മി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് വെയിലത്ത് നിലത്തിരുന്നുള്ള പരീക്ഷയെഴുത്ത് അതികഠിനമായിരുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























