സുരക്ഷ ക്രമീകരണം; ഇന്ത്യ-പാക്ക് മല്‍സരം അനിശ്ചിതത്വത്തില്‍

ലോകകപ്പ് ട്വന്റി20 ക്രിക്കറ്റിലെ ഏറെ ആവേശം നിറഞ്ഞ ഇന്ത്യപാക്ക് മല്‍സരത്തിന് ആവശ്യമായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. മാര്‍ച്ച് 19ന് ഹിമാചലിലെ ധര്‍മശാലയില്‍ വച്ചാണ് ഇന്ത്യപാക്ക് മല്‍സരം. എന്നാല്‍ ആവശ്യമായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വിദര്‍ഭ സിങ് ആഭ്യന്തര മന്ത്രാലയത്തിനാണ് കത്തയച്ചത്. ഇതോടെ മല്‍സരത്തിന്റെ സ്ഥിതി എന്താകുമെന്ന് വ്യക്തമല്ല. എന്നാല്‍, മുഖ്യമന്ത്രിയുെട കത്തിന് പിന്നാലെ വിമര്‍ശനവുമായി ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു. ലോകകപ്പിന്റെ മല്‍സരവേദികള്‍ ഒരു വര്‍ഷം മുന്‍പ് നിശ്ചയിച്ചതാണെന്നും അപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും സംസ്ഥാനം പറഞ്ഞിരുന്നില്ലെന്നും ബിജെപി എംപികൂടിയായ അനുരാഗ് പറഞ്ഞു.
പലരും ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. അവസാന നിമിഷം ഇത്തരം കാര്യങ്ങള്‍ പറയുന്നത് ഉചിതമല്ല. കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. അസമില്‍ സാഫ് ഗെയിംസ് നടന്നപ്പോള്‍ നൂറുകണക്കിന് വരുന്ന പാക്കിസ്ഥാനി അത്‌ലറ്റുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിച്ചിരുന്നു. എന്തുകൊണ്ട് അത്തരത്തില്‍ സുരക്ഷ നല്‍കാന്‍ ഹിമാചല്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അനുരാഗ് ചോദിച്ചു. മല്‍സരം റദ്ദാക്കുകയോ വേദി മാറ്റുകയോ വേണമെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിസിസിഐയോട് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. കന്‍ഗ്ര നിരവധി കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഉള്‍പ്പെടെയുള്ളവരുടെ ജന്‍മസ്ഥലമാണ്. പാക്കിസ്ഥാന്‍ ടീമിനെ ഇവിടെ കൊണ്ടുവരുന്നത് രാജ്യത്തിനായി വീരമൃത്യുവരിച്ചവരുടെ കുടുംബത്തിന്റെ വികാരത്തെ മുറിവേല്‍പ്പിക്കും എന്നാണ് കോണ്‍ഗ്രസിന്റെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























