കണ്ണീര്‍ക്കാഴ്ചയായി...വാഹനാപകടത്തില്‍ യുവതി കൊല്ലപ്പെട്ടു

സഹോദരനു പിന്നാലെ സഹോദരിയും.... ദേശീയപാത 66 ലെ പാവഞ്ചെക്ക് സമീപം വാഹനാപകടത്തില്‍ യുവതി കൊല്ലപ്പെട്ടു. പിതാവ് ഗോപാലാചാര്യക്കൊപ്പം (57) സ്‌കൂട്ടറില്‍ സഞ്ചരിച്ച ശ്രുതിയാണ്(27) മരിച്ചത്.
ശ്രുതിയും പിതാവും റെയിന്‍കോട്ട് ധരിക്കാന്‍ കടക്ക് സമീപം വാഹനം നിര്‍ത്തിയപ്പോള്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗോപാലാചാര്യയുടെ കാലൊടിഞ്ഞ് ചികിത്സയിലാണ്. സഹോദരന്‍ സുജിത്തിന്റെ (24) മരണത്തെത്തുടര്‍ന്ന് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി ചെന്നൈയില്‍നിന്നെത്തിയതായിരുന്നു ശ്രുതി.
അശ്രദ്ധമായി അമിതവേഗത്തില്‍ വാഹനമോടിച്ചതിന് ഹൊന്നാവറില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയില്‍ സോഫ്റ്റ്വെയര്‍ പ്രഫഷനലായി ജോലി ചെയ്യുന്ന ശ്രുതി കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദധാരിയായിരുന്നു
https://www.facebook.com/Malayalivartha