തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായതായി സൂചന...

തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായതായി സൂചനകള്‍. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ശ്രീലങ്കന്‍ നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായത്. മത്സ്യബന്ധനത്തിന് പോയി കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി മത്സ്യത്തൊഴിലാളികളെ തലൈമന്നാര്‍ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha