Widgets Magazine
29
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...


അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...


വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...


ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷം..


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ..

ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷം..

29 JUNE 2025 02:14 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ഏക ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ പറന്നിറങ്ങിയത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷം കൂടിയായിരുന്നു അത് . തത്സമയം അതിന്റെ ദൃശ്യങ്ങളും നമ്മൾ കണ്ടതാണ് , രാജ്യം വളരെ ആഘോഷത്തോടെയാണ് വാർത്ത കണ്ടത്. അതുപോലെ വലിയൊരു ചരിത്ര നിമിഷം കൂടിയായിരുന്നു ആ ഡോക്കിങ്. 28 മണിക്കൂർ യാത്രയ്ക്കുശേഷമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും 3 സഹസഞ്ചാരികളും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിച്ചേർന്നത്.

പുതിയ അതിഥികളെ നിലയത്തിലെ മറ്റ് 7 അന്തേവാസികൾ ആഘോഷപൂർവം വരവേറ്റു. ശുഭാംശു ഉൾപ്പെടെ ആക്സിയം–4 ദൗത്യത്തിലെ 4 പേരും ഇനി 14 ദിവസം തങ്ങുന്നതിവിടെ. ഒപ്പം അറുപതോളം പരീക്ഷണങ്ങളും നടത്തുമെന്ന് അറിയിച്ചു.ഇപ്പോഴിതാ, ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യാത്ര എന്റേത് മാത്രമല്ല ദേശത്തിന്റേത് കൂടിയാണെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ശുഭാംശു ശുക്ല വ്യക്തമാക്കി. ബഹിരാകാശത്ത് ആദ്യം എത്തിയപ്പോൾ ഭൂമിയെ ആദ്യമായി പുറത്തു നിന്ന് കണ്ടു. ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന മോദിയുടെ ചോദ്യത്തിന്

 

ഇപ്പോൾ മനസിലാകുന്നില്ലെന്നും, അല്പസമയത്തിനകം പുറത്തേക്ക് കാണുമ്പോൾ മനസിലാകുമെന്നുമായിരുന്നു ശുഭാംശുവിന്റെ മറുപടിയായി പറഞ്ഞത്.അന്തരീക്ഷത്തിന്റെ ഇത്രയും വിശാലത കാണുമ്പോൾ എന്ത് തോന്നുന്നുവെന്ന് മോദി ചോദിച്ചു.മാപ്പിൽ കാണുന്ന പോലെ അതിർത്തികളൊന്നും കാണാനില്ലെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. ഭാരതം ഇവിടെ നിന്ന് വളരെ മനോഹരമാണ്. ഭൂമിയുടെ ഏകതയാണ് ദൃശ്യമാകുന്നത്. വൈവിധ്യത്തിൽ ഏകതയെന്ന ഭാരതത്തിന്റെ ചിന്തയാണ് ഇവിടെയും വ്യക്തമാക്കുന്നത്. അവിടെ കാര്യങ്ങൾ എത്രത്തോളം വ്യത്യാസമാണെന്ന മോദിയുടെ ചോദ്യത്തിന് എല്ലാം വ്യത്യസ്തമാണെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി.

 

ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ട്. പരിശീലനം ലഭിച്ചത് ഗുണം ചെയ്യുന്നു. ധ്യാനത്തിന്റെയും മൈന്ഡ് ഫുൾനെസിന്റെയും ഗുണം അവിടെ ലഭിക്കുന്നുണ്ട്. വലിയ സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയുന്നു.നല്ല തീരുമാനമെടുക്കാന് സഹായിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ വലിയ സഹായമാകുന്നു.ഇപ്പോൾ ബഹിരാകാശത്ത് എന്ത് പരീക്ഷണമാണ് നടത്തുന്നതെന്ന മോദിയുടെ ചോദ്യത്തിന് ശുഭാംശു വിശദീകരണം നൽകി. പല പ്രത്യേക പരീക്ഷണങ്ങളും ബഹിരാകാശ നിലയത്തിൽ ഡിസൈൻ ചെയ്യുന്നു. സ്റ്റം സെല്ലുകളെ സംബന്ധിച്ച് പരീക്ഷണമാണ് ആദ്യം നടത്തുന്നത്.

മൈക്രോ ലെവലിലാണ് രണ്ടാമത്തെ പരീക്ഷണം. ചന്ദ്രയാന്റെ വിജയത്തിന് ശേഷം യുവജനങ്ങളുടെ പ്രതീക്ഷ വലിയ രീതിയിൽ വർദ്ധിച്ചു. ഇപ്പോൾ കൂടുതൽ വർദ്ധിച്ചു. ഭാവി പരീക്ഷണങ്ങൾക്കും ഇത് വലിയ പ്രചോദനമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി നൗഷാദുമായുള്ള ഹേമചന്ദ്രന്റെ പണമിടപാടാണ് കൊലയില്‍ കലാശിച്ചത്  (2 hours ago)

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല; സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സ  (2 hours ago)

ബവിനും അനീഷയും തമ്മില്‍ പ്രണയമാണെന്ന് അറിയാമായിരുന്നു  (2 hours ago)

കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...  (3 hours ago)

സ്വന്തം പ്രൊഫഷനോട്‌ അങ്ങേയറ്റത്തെ കൂറും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് ജീവനെ പോലെ സ്നേഹിച്ച സർക്കാർ ഡോക്ടർ പദവി ഡോ ഹാരിസിന് ഉപേക്ഷിക്കാൻ തോന്നിയത്; ഈ നെറികെട്ട സിസ്റ്റത്തിൽ ജോലിയോട് കൂറും ആത്മാർത്ഥയും  (3 hours ago)

ഭരണഘടനയും പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു രാഷ്ട്രമാക്കി മാറ്റാനുമുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും ; ആര്‍.എസ്.എസ് നേതാക്കളുടെ നീക്കത്തിനെതിരെ യു.ഡി.എഫ് അതിശക്തമായ കാമ്പയിന്  (3 hours ago)

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...  (3 hours ago)

ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിലെ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ; പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധ സേന  (3 hours ago)

വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...  (3 hours ago)

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

Shubhanshu Shukla ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി;  (6 hours ago)

കേരളത്തിൽ പെരുംമഴ..  (6 hours ago)

VS പിണറായിയോട് മാത്രമാണ് ശത്രുത.  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രവാസികളെ സ്വർണം ദുബായിൽ നിന്നാണോ വാങ്ങുന്നത്? ഇത് അറിഞ്ഞില്ലെക്കിൽ പണി UAEലേക്കു വരാൻ 170 ദിർഹം മതി  (7 hours ago)

Malayali Vartha Recommends