ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു.... തീ അണക്കാനുള്ള ശ്രമം തുടരുന്നു

രക്ഷപ്പെടുത്തിയത് 14 പേരെ ... ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു. എം.ടി. യീ ഷെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന 14 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
കണ്ഡലയില്‍ നിന്ന് ഒമാനിലേക്കാണ് ചരക്കുകപ്പല്‍ യാത്ര തിരിച്ചത്. ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന്റെ എന്ജിന് റൂമില്‍ നിന്ന് തീ ഉയര്‍ന്നത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാവികസേന കപ്പലായ ഐ.എന്‍.എസ് താബര്‍ തീപിടിച്ച കപ്പലിന്റെ അടുത്തെത്തി.
കപ്പലിന്റെ പകുതി ഭാഗത്തേക്ക് തീ വ്യാപിച്ചിട്ടുണ്ട്. നാവികസേനയിലെ 13 നാവികരും ചരക്കുകപ്പലിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുന്നു.
https://www.facebook.com/Malayalivartha