ലിവിങ് ടുഗദര്‍ പങ്കാളിയെ സംശയം: 29കാരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

29കാരിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം. റിതിക സെന്‍ (29) ആണ് കൊല്ലപ്പെട്ടത്. റിതികയുടെ പങ്കാളിയായ സച്ചിന് രജ്പുത് (32) എന്ന യുവാവ് പൊലീസ് പിടിയിലായി. റിതികയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സച്ചിന് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
ജൂണ്‍ 27നാണ് കൊലപാതകം നടന്നത്. സച്ചിന് തൊഴില്‍ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് റിതികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒരു പുതപ്പില്‍ പൊതിഞ്ഞ് കട്ടിലില്‍ ഇട്ടശേഷം ആ മുറിയില്‍തന്നെ സച്ചിന് കഴിച്ചുകൂട്ടി. മൃതദേഹത്തോടൊപ്പം രണ്ടു ദിവസം കട്ടിലില്‍ കിടന്നു.
അമിതമായി മദ്യപിച്ച സച്ചിന് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞു. ആദ്യം സുഹൃത്ത് വിശ്വസിച്ചില്ല. വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചപ്പോള്‍ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. മൂന്നു വര്‍ഷമായി ഇവര്‍ വാടകവീട്ടില്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha