3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!

ലോകത്ത് ഏറ്റവുമധികം ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് ജപ്പാന്‍. വന്‍ ഭൂകമ്പവും തുടര്‍ന്ന് ഉണ്ടാകുന്ന സുനാമിയുടേയും ഫലമായി 298,000 പേര്‍ മരിക്കുകയും രണ്ട് ട്രില്യണ്‍ ഡോളര്‍ വരെ നാശനഷ്ടങ്ങള്‍ക്കും കാരണമാകുമെന്നാണ് സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്. 2014 ല്‍ ജപ്പാന്റെ കേന്ദ്ര ദുരന്ത നിവാരണ കൗണ്‍സില്‍ മരണനിരക്ക് 80 ശതമാനം കുറയ്ക്കുന്നതിനായി ഒരു പ്രത്യേക പദ്ധതി ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മരണസംഖ്യ 20 ശതമാനം മാത്രമേ കുറയ്ക്കൂ എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുതിയ തയ്യാറെടുപ്പ് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആളുകളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍ മുതല്‍ മോക്ക് ഡ്രില്ലുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിനെ കൂടാതെ മുനിസിപ്പാലിറ്റികള്‍, കമ്പനികള്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവരെല്ല്ാം ഒത്തുചേര്‍ന്ന് പരമാവധി ജീവന്‍ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ 1,400 വര്‍ഷത്തിനിടയില്‍, നങ്കായ് ട്രൗവില്‍ വന്‍ഭൂകമ്പങ്ങള്‍ ഓരോ 100 മുതല്‍ 200 വര്‍ഷങ്ങള്‍ കൂടുമ്പോഴും ഉണ്ടായിട്ടുണ്ട്. ഇവയില്‍ അവസാനത്തേത് 1946 ലായിരുന്നു സംഭവിച്ചത്. വന്‍ ഭൂകമ്പം വരാന്‍ പോകുന്നു എന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജപ്പാനിലേക്കുള്ള പല വിനോദ സഞ്ചാരികളുടേയും യാത്രകള്‍ റദ്ദാക്കിയിരുന്നു. ഈ മാസം അഞ്ചാം തീയതി വന്‍ ദുരന്തം ഉണ്ടാകാന്‍ പോകുന്നു എന്ന പ്രവചനവും ഇതിന് ആക്കം കൂട്ടിയിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് ഹോങ്കോംഗ് ആസ്ഥാനമായുള്ള ഗ്രേറ്റര്‍ ബേ എയര്‍ലൈന്‍സ് ജപ്പാനിലേക്കുള്ള വിമാന സര്‍വീസുകള്‍ കുറച്ചതായി ടൂറിസം ഉദ്യോഗസ്ഥര്‍ എ.എഫ.്പിയോട് വെളിപ്പെടുത്തിയിരുന്നു. ഹോങ്കോങ്ങില്‍ നിന്ന് ജപ്പാനിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ മെയ് മാസത്തില്‍ വലിയ കുറവാണ് ഉണ്ടായത്. 2011ല്‍ ജപ്പാനില്‍ വലിയ തോതിലുള്ള ഒരു ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അന്ന് പതിനയ്യായിരത്തിലധികം പേരാണ് മരിച്ചത്. കൂടാതെ, വെള്ളപ്പൊക്കത്തില്‍ ഫുകുഷിമ പവര്‍ പ്ലാന്റിലെ മൂന്ന് ആണവ റിയാക്ടറുകളില്‍ ചോര്‍ച്ചയും ഉണ്ടായി. എന്നാല്‍ നങ്കായ് ട്രെഞ്ചിലെ വരാനിരിക്കുന്ന ഭൂകമ്പം ഇതിനേക്കാള്‍ വിനാശകരമായിരിക്കും എ്ന്നാണ് കരുതപ്പെടുന്നത്.
ജപ്പാനിലെ ദ്വീപില്‍ രണ്ടാഴ്ചയ്ക്കിടെയുണ്ടായത് 900-ലധികം ഭൂകമ്പങ്ങള്‍. രാജ്യത്തെ ദക്ഷിണ ഭാഗത്തുള്ള ഈ ദ്വീപില്‍ ജനവാസം കുറവാണ്. എന്നാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ബുധനാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ജൂണ്‍ 21 മുതലാണ് ഭൂകമ്പ പരമ്പര ആരംഭിച്ചത്. ടോക്കര ദ്വീപിലാണ് ഭൂകമ്പം.
ദ്വീപിന് ചുറ്റുമുള്ള സമുദ്രത്തില്‍ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണെന്ന് അധികൃതര്‍ പറഞ്ഞു. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല, പക്ഷേ, ആവശ്യമെങ്കില്‍ ഒഴിയുന്നതിന് തയ്യാറാകാന്‍ അധികൃതര്‍ താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
ഉറങ്ങാന്‍ പോലും ഭയമാണെന്നും എപ്പോഴും കുലുങ്ങുന്നത് പോലെ തോന്നുന്നുവെന്നും പ്രദേശവാസി പറഞ്ഞു. ടോക്കര പ്രദേശത്ത് മുന്‍കാലങ്ങളിലും ഭൂകമ്പ പരമ്പര അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ ഭൂകമ്പങ്ങളുടെ ആവൃത്തി അസാധാരണമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍, ഭൂമിയിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഓരോ വര്‍ഷവും 1,500 ഭൂകമ്പങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha