വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്നാട് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ആവഡി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗമായ വനിതാ കൗണ്‍സിലറെയാണ് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി സംസാരിക്കുന്നത് ഭര്‍ത്താവായ സ്റ്റീഫന്‍ രാജിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ ചൊല്ലിയാണ് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായത്.
തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ സ്റ്റീഫന്‍ രാജ് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് യുവതിയെ ആവര്‍ത്തിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു. സംഭവത്തിന് പിന്നാലെ സ്റ്റീഫന്‍ രാജ് തിരുനിന്റവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കൊലപാതകവിവരം സമ്മതിച്ച് കീഴടങ്ങിയിരുന്നു. നിലവില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha