എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു. ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കു പോകേണ്ടിയിരുന്ന A12414 വിമാനത്തിലാണ് സംഭവം . ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വിമാന സർവീസ് അൽപനേരം വൈകി. മറ്റൊരു പൈലറ്റിനെ ജോലിക്ക് നിയോഗിച്ച് എയർ ഇന്ത്യ, ബെംഗളൂരു–ഡൽഹി സർവീസ് നടത്തി. തങ്ങളുടെ ഒരു പൈലറ്റിന് ദേഹാസ്വസ്ഥ്യമുണ്ടായതായി എയർ ഇന്ത്യ വ്യക്തമാക്കി. കുഴഞ്ഞുവീണ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha