കനയ്യകുമാറിനു ക്ലീന്‍ചിറ്റ് നല്‍കി ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

രാജ്യദ്രോഹക്കുറ്റം ചുമത്തില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി കനയ്യകുമാറിനു ക്ലീന്‍ചിറ്റ് നല്‍കി ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ കനയ്യകുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവുകളൊന്നുമില്ലെന്നും കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച മജിസ്റ്റീരിയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണെ്്ടങ്കിലും കാമ്പസിനു പുറത്തുനിന്നുള്ളവരാണ് ഇത് മുഴക്കിയതെന്നാണു കണെ്്ടത്തല്‍. കനയ്യകുമാറിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാര്‍ കഴിയുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളോ ദൃക്‌സാക്ഷികളോ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണെ്്ടങ്കിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് വിദ്യാര്‍ഥികളായ അനിര്‍ഭന്‍ ഭട്ടാചാര്യയും അശുതോഷ് കുമാറും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ല. എന്നാല്‍ ഉമര്‍ മുദ്രാവാക്യം വിളിക്കാന്‍ സാധ്യതയുണെ്്ടന്ന് ചില സെക്യൂരിറ്റി ജീവനക്കാര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരി 13നാണു ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























