ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വിദ്യാര്‍ഥിനിയെ വിളിച്ചു വരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. കൊല്‍ക്കത്തയിലെ ഹരിദേവ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐഐഎം കൊല്‍ക്കത്തയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിനുള്ളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
''മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന വിദ്യാര്‍ഥിനി സുഹൃത്ത് വിളിച്ചതനുസരിച്ച് കൗണ്‍സലിങ്ങിനായാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് എത്തിയത്. ലഹരിമരുന്ന് കലര്‍ന്ന പാനീയം കഴിച്ച ശേഷം അവള്‍ അബോധാവസ്ഥയിലായി. ബോധം വീണ്ടെടുത്തപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് വിദ്യാര്‍ഥിനിക്ക് മനസ്സിലായി. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി ആരോപിച്ചു'' – പൊലീസ് പറഞ്ഞു.
പ്രതിയായ വിദ്യാര്‍ഥിയെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എല്ലാവശങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha