ലോക്‌സഭാ മുന്‍ സ്പീക്കര്‍ പി.എ.സാങ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ലോക്‌സഭാ മുന്‍ സ്പീക്കറും മേഘാലയ മുന്‍ മുഖ്യമന്ത്രിയായിരുന്ന പി.എ.സാങ്മ (68) അന്തരിച്ചു. എട്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. 2012ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്കെതിരെ സ്വതന്ത്രനായി മല്‍സരിച്ചിരുന്നു.
മേഘാലയയിലെ ഗാരോ കുന്നുകള്‍ക്കിടയിലെ ചമ്പാത്തി ഗ്രാമത്തിലെ നിര്‍ധന കുടുംബത്തില്‍ 1947 സെപ്റ്റംബര്‍ ഒന്നിനായിരുന്നു ജനനം. പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി ഉന്നത വിദ്യാഭ്യാസം. വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിലെത്തി. സഞ്ജയ് ഗാന്ധിയുമായുള്ള അടുപ്പം ഇന്ദിരയുമായും രാജീവ് ഗാന്ധിയുമായും തുടര്‍ന്നു. ടുറ ലോക്‌സഭാ സീറ്റ് കുത്തകയാക്കി സാങ്മ വിജയം ആവര്‍ത്തിച്ചു. നിലവില്‍ മേഘാലയയിലെ തുറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭ അംഗമാണ് സാഗ്മ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























