തെരഞ്ഞെടുപ്പ് പുതുമകളോടെ, പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമില്ല

കൃത്യമായാണോ വോട്ട് ചെയ്തതെന്ന് പരിശോധിക്കാന്‍ വോട്ട് ചെയ്തതിന് ശേഷം സ്ലിപ്പുകള്‍ ഈ തെരഞ്ഞെടുപ്പില്‍ പരീക്ഷണാര്‍ത്ഥം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കും. ഇത്തവണയും പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടില്ല. സ്ത്രീകള്‍ക്കും ഭിന്നശേഷി ഉള്ളവര്‍ക്കുമായി മാത്രം പ്രത്യേക പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കും.
വോട്ടെടുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ വോട്ട് കൃത്യമായാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന വോട്ടര്‍ വെരിഫെയബിള്‍ പേപ്പര്‍ ട്രെയില്‍ 64 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷിക്കുന്നത്. വട്ടിയൂര്‍ക്കാവും നേമവും അടക്കം കേരളത്തിലെ 12 മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മാതൃകാ പോളിംഗ്ബൂത്തുകള്‍ ഈ തെരഞ്ഞെടുപ്പിലും എല്ലാ മണ്ഡലങ്ങളിലുമുണ്ടാകും. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിജയം കണ്ട ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാക്ക് നല്‍കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടക്കാന്‍ ഉദ്യോഗസ്ഥ തലത്തിലും ചില പരിഷ്‌ക്കാരങ്ങള്‍ കമ്മീഷന്‍ കൊണ്ടു വന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത്തരം ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തും.
ഒരേ മണ്ഡലത്തില്‍ മൂന്ന് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നു സബ്ബ് ഇന്‍സ്പക്ടര്‍മാരെ സ്ഥലം മാറ്റും. സ്ഥാനാര്‍ത്ഥികള്‍ ഫണ്ട് സ്വരൂപിക്കുന്നത് സംബന്ധിച്ചും കര്‍ശന നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്ന്. പണമായി ഫണ്ട് വാങ്ങുന്നതിന് വിലക്കുണ്ട്. ബാങ്ക് മുഖാന്തിരമുള്ള പണമിടപാട് വഴി ഇരുപതിനായിരത്തില്‍ താഴെ തുക മാത്രമെ തെരഞ്ഞെടുപ്പ് സംഭാവനയായി സ്വീകരിക്കാവു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























