പിതാവില്‍ നിന്ന് ഗര്‍ഭിണിയായി, പീഡനം തടഞ്ഞില്ലെന്ന കുറ്റത്തിന് പെണ്‍കുട്ടിക്ക് ചാട്ടവാറടി

പിതാവിന്റെ ലൈംഗിക പീഡനത്താല്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് പീഡനം തടഞ്ഞില്ലെന്ന കുറ്റത്തിന് ചാട്ടവാറടി. മഹാരാഷ്ട്ര സത്താറ ജില്ലയിലെ പച്‌വാഡ് പഞ്ചായത്ത് അധികൃതരാണ് കേട്ടുകേള്‍വിയില്ലാത്ത ശിക്ഷ നടപ്പാക്കിയത്.
സ്വന്തം പിതാവില്‍ നിന്നാണ് പതിനാലു വയസുകാരിയായ പെണ്‍കുട്ടി നാലു മാസത്തിലധികമായി ക്രൂരലൈംഗിക പീഡനത്തിനിരയായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം ഗ്രാമവാസികളറിയുന്നത്. അമ്മ മരിച്ചുപോയ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പിതാവിനും പെണ്‍കുട്ടിക്കും ഒരേ ശിക്ഷയാണ് പച്‌വാഡ് പഞ്ചായത്ത് വിധിച്ചത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് പഞ്ചായത്ത്, സഭ കൂടി പ്രാകൃതശിക്ഷ വിധിച്ചത്. മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം പിതാവിനെതിരെ വിധിച്ചപ്പോള്‍ പീഡനത്തിന് ശ്രമിച്ച പിതാവിനെ തടഞ്ഞില്ല എന്ന കുറ്റമാണ് മകള്‍ക്കെതിരെ പഞ്ചായത്ത് ചുമത്തിയത്. ഇരുവര്‍ക്കും പരസ്യമായി പത്ത് ചാട്ടവാറടിയായിരുന്നു ശിക്ഷ.
പെണ്‍കുട്ടിയെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങളുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സച്ചിന്‍ ബിഷേ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തെളിവുകള്‍ പരിശോധിച്ച പൊലീസ് പഞ്ചായത്ത് അധികൃതരെയും പെണ്‍കുട്ടിയുടെ പിതാവിനേയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പൊലീസ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സത്താര സിറ്റിയില്‍നിന്നും 82 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന പച്‌വാഡ് പഞ്ചായത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























