ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും 25 ശതമാനം അധിക നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും 25 ശതമാനം അധിക നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രധാന മന്ത്രി റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ദ്ധിപ്പിച്ചത്.
കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി. ഡല്‍ഹിയില്‍ നടന്ന എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
ഇന്ത്യ അമേരിക്കയിലേക്ക് നിരവധി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. തീരുവ കൂട്ടുന്നത് കര്‍ഷകരെയടക്കം എല്ലാ മേഖലകളെയും ബാധിക്കുമെന്നും മോദി .
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും നേട്ടമാണ്. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി റഷ്യയുമായുള്ള കരാര്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യ നേരിടാനായി പോകുന്നത് വലിയ സാമ്പത്തിക നഷ്ടമായിരിക്കും
"
https://www.facebook.com/Malayalivartha