ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലെ ഗദ്ദര്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം വന മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. സ്ഥലത്ത് ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതിനിടെ ഭീകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും സിആര്‍പിഎഫും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആരംഭത്തില്‍ ഒരു ഭീകരവാദിയെ വധിച്ചു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറിനു ഗുരുതര പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെയിലും ഏറ്റുമുട്ടല്‍ തുടരുന്നുണ്ടായിരുന്നു. അതിനിടെയാണ് രണ്ടാമത്തെ ഭീകരനേയും വധിച്ചത്.
പാകിസ്ഥാനില്‍ നിന്നു ഇന്ത്യയിലേക്ക് കടന്ന ഭീകരന്‍ റഹ്മാനെയാണ് സൈന്യം ഒടുവില്‍ വധിച്ചത്. അതിനിടെ രണ്ട് സൈനികര്‍ക്കു കൂടി വെടിയേറ്റ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇവരേയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികരില്‍ രണ്ട് പേര്‍ മരണത്തിനു കീഴടങ്ങിയത്. പ്രദേശത്ത് ഇപ്പോഴും ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ലഷ്‌കര്‍ ഭീകരരാണ് പ്രദേശത്ത് ഉള്ളത് എന്നാണ് സുരക്ഷാ സേന പറയുന്നത്.
"
https://www.facebook.com/Malayalivartha