കബഡി മത്സരം കാണാന്‍ എത്തിയ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കബഡി മത്സരത്തിനിടെ കാണികള്‍ക്കായി നിര്‍മിച്ച ടെന്റ് വൈദ്യുതി ലൈനില്‍ തട്ടി കബഡി മത്സരം കാണാന്‍ എത്തിയ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്ഗഡിലെ കൊണ്ടഗോണിലാണ് സംഭവം. ശനിയാഴ്ച രാത്രി റാവസ്‌വാഹി ഗ്രാമത്തിലാണ് അപകടമുണ്ടായത്.
കബഡി മത്സരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതാണ് അപകടത്തിന് കാരണമായത്. കാറ്റില്‍പ്പെട്ട് ടെന്റ് നിര്‍മിക്കാനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി 11കെവി വൈദ്യുതി ലൈനില്‍ തട്ടി. പിന്നാലെ ടെന്റിലുണ്ടായിരുന്ന ആറുപേര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ സമീപത്തെ വിശ്രാംപൂരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേര്‍ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായതിനാല്‍ ഇവരെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി. സതീഷ് നേതാം, ശ്യാംലാല്‍ നേതാം, സുനില്‍ ഛോരി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























