ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതുക്കിയ ജി.എസ്.ടി നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതുക്കിയ ജി.എസ്.ടി നിരക്ക് 22 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ഇനി ലുലുവിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഫാഷന്‍, ലുലു കണക്ട്, സെലിബ്രേറ്റ് സ്‌റ്റോറുകളില്‍ വിലക്കുറവില്‍ ഷോപ്പിങ്ങ് നടത്താന്‍ സാധിക്കും. പുതുക്കിയ ജി.എസ്.ടി സ്ലാബില്‍ വിലക്കുറവോടെ ലുലു സ്‌റ്റോറുകളില്‍ നാളെ മുതല്‍ ഷോപ്പിങ്ങ് നടത്താം.
സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജന്‍ ജിഎസ് ടിക്ക് ലുലു സ്‌റ്റോറുകളില്‍ നാളെ മുതല്‍ തുടക്കമാകും. ലുലു ഡെയ്‌ലി, ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് എന്നീ സ്‌റ്റോറുകളിലും പുതിയ നികുതി ഘടനയില്‍ വില്‍പന തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കീ മാര്‍ പുതുക്കിയ നെക്സ്റ്റ് ജന്‍ ജിഎസ് ടി നൂറു ശതമാനം പ്രയോജനപ്പെടുത്തിയാണ് ഉപഭോക്താക്കള്‍ക്ക് മികച്ച വിലക്കുറവില്‍ ഷോപ്പിംഗ് ചെയ്യുവാന്‍ ലുലു അവസരമൊരുക്കുന്നത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ സ്‌റ്റോറുകളില്‍ നിന്നും ഷോപ്പ് ചെയ്യുമ്പോള്‍ ചോക്ലേറ്റ്, നെയ്യ്, ഇന്‍സ്റ്റന്റ് നൂഡില്‍സ്, കുക്കീസ്, കാപ്പി, പാസ്ത, സൗന്ദര്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ എന്നിവ 12 ശതമാനം നികുതിയില്‍ നിന്ന് ഇളവുകളോടെ 5% മാത്രം ജി.എസ്.ടി നല്‍കി വാങ്ങാം. ലുലു കണക്ടില്‍ നിന്ന് ഇലക്രോണിക്‌സ് ഉപകരണങ്ങള്‍ 28 ശതമാനത്തില്‍ നിന്ന് 18ശതമാനം നികുതി നല്‍കി, ഫ്രിഡ്ജ്, വാഷിങ് മെഷിന്‍, സ്മാര്‍ട് ടി.വി എന്നിവ വാങ്ങാം. ഗൃഹോപകരണങ്ങള്‍ക്കും നികുതിയിളവ് വന്നിട്ടുണ്ട്.
ലുലു ഫാഷന്‍ സ്‌റ്റോറിലും, ലുലു സെലിബ്രേറ്റിലും, തുണിത്തരങ്ങളും ഫുട് വെയറുകളും അടങ്ങുന്ന ഉത്പന്നങ്ങള്‍ക്കും പുതുക്കിയ ജി.എസ്.ടി പ്രകാരമുള്ള വിലക്കുറവുണ്ട്. 1051 രൂപ മുതല്‍ 2625 രൂപയ്ക്കുള്ളില്‍ ഷോപ്പ് ചെയ്യുമ്പോള്‍ പുതുക്കിയ നികുതി സ്ലാബിലുള്ള ജി.എസ്.ടി ആനുകൂല്യവും ലഭിക്കും. പുതുക്കിയ ജി.എസ്.ടി പ്രഖ്യാപനത്തിന്റെ ഭാഗമായി നാളെ ലുലു സ്‌റ്റോറുകള്‍ രാവിലെ 11 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha


























