രാഷ്ട്രീയ മേലാളന്മാർക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ദയനീയ സ്ഥിതിയാണ് പോലീസിനുള്ളത്; മരണത്തെ രാഷ്ട്രീയ ആയുധമാക്കുന്ന നിലപാടുകളാണ് മാർക്സിസ്റ്റ് പാർട്ടി സ്വീകരിക്കുന്നതെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ

മരണത്തെ രാഷ്ട്രീയ ആയുധമാക്കുന്ന നിലപാടുകളാണ് മാർക്സിസ്റ്റ് പാർട്ടി സ്വീകരിക്കുന്നതെന്നും,സംസ്ഥാനത്തെ പോലീസുകാർ ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുവർത്തികളായി മാറുന്ന നിലപാട് ഇന്നുള്ളതെന്നും മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ.
തിരുമല വാർഡ് കൗൺസിലറും BJP തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിന്റെ മരണത്തിനു പിന്നിലെ സിപിഎം പോലീസ് ഗൂഢാലോചനയിൽ പ്രതിഷേധിച്ചു തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച ബിജെപി മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ മേലാളന്മാർക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ദയനീയ സ്ഥിതിയാണ് പോലീസിനുള്ളത്. ഭാരതീയ ജനതാപാർട്ടിയുടെ നേതാക്കന്മാരുടെ ഒറ്റതിരിഞ്ഞ വേട്ടയാടാൻ അനുവദിക്കില്ല. രാഷ്ട്രീയ ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്ക് കാവലാക്കേണ്ട പോലിസ് മാർക്സിസ്റ്റ് പാർട്ടിയുടെ തന്ത്രങ്ങൾക്ക് കുടപിടിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























