71ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം തുടങ്ങി

ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് 71ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും. മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍ അടക്കമുള്ളവര്‍ സദസിലുണ്ട്.
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. ക്രിസ്‌റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകന്‍. 2018 എന്ന ചിത്രത്തിന് മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റര്‍. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാളത്തിന് പുരസ്‌കാരമുണ്ട്. നെകല്‍ എന്ന ചിത്രത്തിലൂടെ എംകെ രാംദാസും പുരസ്‌കാരത്തിന് അര്‍ഹനായി.
മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം ബോളിവുഡ് താരം ഷാരൂഖ് ഖാനും (ജവാന്‍), യുവനടന്‍ വിക്രാന്ത് മാസിയും (ട്വല്‍ത്ത് ഫെയില്‍) പങ്കിട്ടു. ഷാരൂഖിന്റെ ആദ്യ ദേശീയ അവാര്‍ഡാണിത്. മികച്ച നടി റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ചിത്രം.
സഹനടനുള്ള അവാര്‍ഡ് വിജയരാഘവനൊപ്പം സോമു ഭാസ്‌കറും ('പാര്‍ക്കിംഗ്', തമിഴ്) ഉര്‍വശിക്കൊപ്പം സഹനടിക്കുള്ള അവാര്‍ഡ് ജാന്‍കി ബോഡിവാലയും ('വംശ്', ഗുജറാത്തി) പങ്കിട്ടു. ജനപ്രിയ ചിത്രം: റോക്കി ഔര്‍ റാണി കീ പ്രേം കഹാനി (ഹിന്ദി).
https://www.facebook.com/Malayalivartha


























