ഐ.ടി.ഐ.യില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ റാഗിംഗ്

ഐ.ടി.ഐയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ റാഗിംഗ്. തമിഴ്‌നാട്ടിലെ മധുര തിരുമംഗലം ഐ.ടി.ഐയിലാണ് സംഭവം നടന്നത്. റാഗിംഗിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ റാഗിംഗ് നടന്നതിന്റെ പശ്ചാത്തലത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയുകയും ചെയ്തു.
സെപ്റ്റംബര്‍ 18ന് നടന്ന റാഗിംഗിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ചെരുപ്പുകൊണ്ട് അടിക്കുന്നതുള്‍പ്പെടെയുള്ള ക്രൂര സംഭവങ്ങളും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
സംഭവം പുറത്തായതിനെ തുടര്‍ന്ന് പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹോസ്റ്റലില്‍ റാഗിംഗ് പതിവായി നടന്നിരുന്നതായും മറ്റ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























