അഫ്രീദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജാവേദ് മിയാന്‍ദാദ്

ഇന്ത്യന്‍ ആരാധകരെ പുകഴ്ത്തിയ പാക്കിസ്ഥാന്‍ ട്വന്റി 20 ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. അഫ്രീദിയുടെ പ്രസ്താവന കേട്ടപ്പോള്‍ ഞെട്ടിയെന്നും ദുഃഖമുണെ്്ടന്നും മിയാന്‍ദാദ് പറഞ്ഞു.
ട്വന്റി 20 ലോകകപ്പ് കളിക്കാനായി ഇന്ത്യയില്‍ പോയതുകൊണ്്ട് ഇന്ത്യയെ പുകഴ്‌ത്തേണ്്ട കാര്യമില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി പാക് ക്രിക്കറ്റിനോട് ഇന്ത്യ സ്വീകരിച്ച നിലപാട് ഓര്‍ക്കണം. ഇന്ത്യയിലാണു നില്‍ക്കുന്നതെങ്കില്‍ പോലും സത്യം പറയാതിരിക്കരുത്. അപമാനകരമായ പ്രസ്താവന നടത്തിയ അഫ്രീദിയെ ഓര്‍ത്ത് ലജ്ജിക്കുന്നു-മിയാന്‍ദാദ് പറഞ്ഞു. ഇന്ത്യയില്‍ പോയി നന്നായി കളിക്കുകയെന്നതാണു പാക് ടീമിന്റെ ജോലിയെന്നും അനാവശ്യ പ്രസ്താവനകള്‍ നടത്തേണ്്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാകിസ്ഥാനില്‍നിന്നു ലഭിച്ചതിനേക്കാള്‍ സ്‌നേഹം ഇന്ത്യന്‍ ആരാധകരില്‍നിന്നു ലഭിച്ചിട്ടുണെ്്ടന്ന അഫ്രീദിയുടെ പരാമര്‍ശമാണു വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്കു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അഫ്രീദിയുടെ പരാമര്‍ശങ്ങള്‍. ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും സുരക്ഷാ ഭീഷണിയുള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു. പാക് ടീമിലെ സഹതാരം ഷൊയ്ബ് മാലിക്കും ക്യാപ്റ്റന്റെ അഭിപ്രായത്തെ പിന്തുണച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























