പണം നല്‍കാമെന്നു പറഞ്ഞിട്ടും വഴങ്ങാത്ത പ്രണയം; എന്തിന് ഇവരോട് ഈ മനസ്സാക്ഷി മരവിച്ച ക്രൂരത കാണിച്ചു

കൗസല്യയുടെ വീട്ടുകാര്‍ കൗസല്യയെ മറക്കാന്‍ ദലിത് യുവാവായ ശങ്കറിന് 10 ലക്ഷം രൂപ നല്‍കാന്‍ ശ്രമിച്ചെങ്കിലും ശങ്കര്‍ വഴങ്ങിയില്ലെന്നു പൊലീസ്. കുമാരലിംഗം സ്വദേശി വേലുസ്വാമിയുടെ മകന്‍ ശങ്കര്‍ (22) ആണു ഞായറാഴ്ച വെട്ടേറ്റു മരിച്ചത്. നിലക്കോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കേസില്‍ യുവതിയുടെ പിതാവ് പഴനി സ്വദേശി ചിന്നസ്വാമി (48) കീഴടങ്ങി.
കൗസല്യയുടെ മാതാപിതാക്കളും ബന്ധുക്കളും ഒരുമാസം മുന്‍പു ജാതി അഭിമാനപ്രശ്‌നമായെടുത്തുടര്‍ന്ന് ശങ്കറിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. ഇതു തര്‍ക്കത്തിനിടയാക്കി. കൗസല്യയെ തങ്ങളോടൊപ്പം അയയ്ക്കുകയാണെങ്കില്‍ ശങ്കറിനു പത്തുലക്ഷം രൂപ നല്‍കാമെന്നും കൗസല്യയുടെ വീട്ടുകാര്‍ വാഗ്ദാനം ചെയ്തു. ശങ്കറിനു പണം ആവശ്യമില്ലെന്നൂം ജീവനുള്ളിടത്തോളം കാലം ശങ്കറിനൊപ്പം ജീവിക്കുമെന്നും കൗസല്യ പറഞ്ഞുവെന്നു പൊലീസ് അറിയിച്ചു. തുടര്‍ന്നു സ്വന്തം മാതാപിതാക്കളെ കൗസല്യ മടക്കി അയച്ചു.
രണ്ടാഴ്ച മുന്‍പു കൗസല്യയുടെ മാതാപിതാക്കള്‍ ശങ്കറിന്റെ വീട്ടില്‍ വീണ്ടും എത്തുകയും കൗസല്യയോടു വീട്ടിലേക്കു മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. മടങ്ങാന്‍ വിസമ്മതിച്ച കൗസല്യയോട് ഇനി നിങ്ങള്‍ക്ക് എന്തു സംഭവിച്ചാലും ഞങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു പറഞ്ഞു രക്ഷിതാക്കള്‍ മടങ്ങിയതായി ചികിത്സയില്‍ കഴിയുന്ന കൗസല്യ പറഞ്ഞു.
ദിവസത്തിനു ശേഷം രണ്ടു യുവാക്കള്‍ വീട്ടിലെത്തി ശങ്കറിനോടു വരാന്‍ ആവശ്യപ്പെട്ടതായും ഇതില്‍ സംശയം തോന്നി അന്നുതന്നെ കുമരലിംഗം പൊലീസില്‍ പരാതി നല്‍കിയതായും കൗസല്യ പറഞ്ഞു. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും കൗസല്യ മൊഴിനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























