വിവാദ ആത്മീയ നേതാവ് അസാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയ സാക്ഷികളെ കൊല്ലാന്‍ അനുയായികള്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി

ലൈംഗികാരോപണക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ ആത്മീയ നേതാവ് അസാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയ സാക്ഷികളെ കൊല്ലാന്‍ അനുയായികള്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇതിനായി അസാറാം ബാപ്പുവിന്റെ അനുയായികള്‍ 25 ലക്ഷം രൂപ പാരിതോഷികം നല്‍കി കൊലയാളിയെ ഏര്‍പ്പെടുത്തിയതായാണ് വിവരം. കാര്‍ത്തിക് ഹല്‍ദാര്‍ എന്ന ഷാര്‍പ്പ് ഷൂട്ടറിനെയാണ് ഇവര്‍ കൃത്യം ചെയ്യാന്‍ ഏര്‍പ്പാടാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ഇയാളെ ഗുജറാത്തിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. തുടര്‍ന്ന് എടിഎസ് നടത്തിയ ചോദ്യം ചെയ്യലിലാണ് 2014ല്‍ അസാറം ബാപ്പുവിന്റെ അനുയായികളെ കണ്ടുവെന്നും അവര്‍ കൊലയ്ക്ക് പണം നല്‍കിയെന്നും മൊഴി നല്‍കിയത്. മൂന്നു സാക്ഷികളെ കൊല്ലുന്നതിനൊപ്പം കേസുകളുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൊല്ലാന്‍ ശ്രമിച്ചുവെന്നും എടിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അനുയായികളുടെ നിര്‍ദേശപ്രകാരം കേസിലെ മൂന്നു സാക്ഷികളെ കാര്‍ത്തിക് ഹാല്‍ദാര്‍ കൊലപ്പെടുത്തിയിരുന്നു. 2014 ജൂണില്‍ അസാറാം ബാപ്പുവിന്റെ സ്വകാര്യ ഡോക്ടര്‍ അംറുത് പ്രജാപതി, 2015 ജനുവരിയില്‍ അദ്ദേഹത്തിന്റെ സഹായിയും പാചകക്കാരനുമായ അഖില്‍ ഗുപ്ത, സാക്ഷികളില്‍ പ്രധാനിയായിരുന്ന ക്രിപാല്‍ സിങ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരെയെല്ലാം തന്നെ ക്ലോസ് റേഞ്ചില്‍ കാര്‍ത്തിക് ഹല്‍ദാര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും എടിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്രിപാല്‍ സിങ്ങിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും അസാറാം ബാപ്പുവിന്റെ പേരില്‍ കേസുണ്ട്. ഇതില്‍ പ്രധാന സാക്ഷിയായിരുന്നു സിങ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























