ബിജെപി എംഎല്‍എ കാല് തല്ലിയൊടിച്ച ശക്തിമാന്‍ എന്ന കുതിര സുഖം പ്രാപിക്കുന്നു

കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കാല് തല്ലിയൊടിച്ച ശക്തിമാന്‍ എന്ന കുതിര സുഖം പ്രാപിക്കുന്നു. 10 ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയെത്തുടര്‍ന്നാണ് ശക്തിമാന്റെ സ്ഥിതിയില്‍ പുരോഗതിയുണ്ടായത്. പൊലീസ് കേന്ദ്രത്തില്‍ തന്നെ ശുശ്രൂഷിക്കുന്ന കുതിരയെ പരിപാലിക്കാന്‍ വന്‍ സംഘം തന്നെയുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉള്‍പ്പെടെ നിരവധി സന്ദര്‍ശകരാണ് ശക്തിമാനെ കാണാന്‍ എത്തിയത്. ക്യാമറ ശല്യം ശക്തിമാനെ ബുദ്ധിമുട്ടിച്ചതിനാല്‍ ഇനി സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ശുശ്രൂഷകര്‍ അറിയിച്ചു. കാല് മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്നും ശസ്ത്രക്രിയ വിജയമായിരുന്നെന്നും പൊലീസ് ഓഫിസര്‍ സദാനന്ദ് ദത്തേ അറിയിച്ചു.
പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് സമ്മാനമായാണ് കുതിരയെ പൊലീസിനു ലഭിച്ചത്. ഇപ്പോള്‍ 13 വയസ്സുണ്ട്. മൂന്നു വയസ്സുമുതല്‍ പൊലീസിന്റെ ഔപചാരിക പരേഡുകളില്‍ ശക്തിമാന്‍ ഭാഗമായിരുന്നു.
മുസൂറി എംഎല്‍എ ഗണേഷ് ജോഷിയും സംഘവുമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. അതേസമയം, താന്‍ കുതിരയെ മര്‍ദിച്ചെന്ന വാര്‍ത്ത ഗണേഷ് ജോഷി നിഷേധിച്ചു. കുതിര തങ്ങളുടെ പ്രവര്‍ത്തകന്റെമേല്‍ കയറിയെന്നും അയാളിപ്പോള്‍ ആശുപത്രിയിലാണെന്നും ജോഷി പറഞ്ഞു. പൊലീസ് കുതിരയെ കൊണ്ടുവരരുതായിരുന്നു. പൊലീസാണ് കാരണക്കാര്‍, ജോഷി പറഞ്ഞു.
പ്രക്ഷോഭത്തിനിടെ നീണ്ട ലാത്തിയുമായി കുതിരയ്ക്ക് നേരെ ഓടിയടുത്ത എംഎല്‍എയും സംഘവും കുതിരയെ മര്‍ദിക്കുകയായിരുന്നു. കുതിരയുടെ കാലൊടിഞ്ഞത് വാര്‍ത്തയായതോടെ സംഭവത്തില്‍ ബിജെപികോണ്‍ഗ്രസ് വാക്‌പോരും ആരംഭിച്ചു. മിണ്ടാപ്രാണിയായ കുതിരയെ ലാത്തിവച്ച് അടിക്കുന്ന ബിജെപിക്കാരുടെ നിഘണ്ടുവില്‍ പോലും സഹിഷ്ണുത എന്ന് വാക്ക് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























