പനീര്‍ ശെല്‍വവും ജയലളിതയും തമ്മില്‍ അകന്നു? ; ശല്‍വത്തിന് മത്സരിക്കാന്‍ സീറ്റ് കിട്ടാന്‍ സാധ്യതയില്ല

ജയലളിതയുടെ വിശ്വസ്തനും വിധേയനുമായി അറിയപ്പെട്ടിരുന്ന ഒ.പി.എസ്. ഇപ്പോള്‍ അമ്മയുമായി സ്വരച്ചേര്‍ച്ചയിലല്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരട്ചി തലൈവിയും അനുചരനും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ വിള്ളല്‍ ഉണ്ടായിരിക്കുന്നതായും ഭരണം നിലനിര്‍ത്താനുള്ള രാഷ്ട്രീയ നീക്കങ്ങളില്‍ പനീര്‍ ശെല്‍വത്തെ ജയലളിത അകറ്റി നിര്‍ത്തുകയാണെന്നുമാണ് വാര്‍ത്തകള്‍.
സഖ്യകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയ്ക്കായി രൂപം നല്‍കിയ സമിതിയില്‍ പനീര്‍ശെല്‍വത്തെ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ കഥകള്‍ തുടങ്ങിയിരിക്കുന്നത്. പദവി മകനും മരുമകനും സഹോദരനും ദുരുപയോഗം ചെയ്യാന്‍ നല്‍കി എന്നതാണ് പനീര്‍ശെല്‍വത്തിനെതിരേ തലൈവിയുടെ കോപം ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. പറഞ്ഞ് പറഞ്ഞ് ഒടുവില്‍ ഇത്തവണ എഐഎഡിഎംകെയില്‍ പനീര്‍ ശെല്‍വത്തിന് മത്സരിക്കാന്‍ സീറ്റ് കിട്ടിയേക്കാന്‍ പോലും സാധ്യതയില്ലെന്നായിരിക്കുകയാണ് വര്‍ത്തമാനങ്ങള്‍.
ജയലളിതയുടെ ഏറ്റവും വിശ്വസ്തന്‍ എന്ന നിലയിലാണ് പനീര്‍ശെല്‍വം തമിഴ്‌നാട്ടിലും പാര്‍ട്ടിക്കിടയിലും ഏറ്റവും അറിയപ്പെടുന്നത് തന്നെ. അഴിമതി കേസുകളില്‍ ജയിലിലായപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് ജയലളിത പകരം ഇരുത്തിയത് പോലും 2011 ല്‍ തേനിയിലെ ബോഡി നായ്ക്കനൂരില്‍ നിന്നും നിയമസഭയിലെത്തിയ പനീര്‍ശെല്‍വത്തെ ആയിരുന്നു. എന്നാല്‍ ജയലളിതയുടെ അധികാരകേന്ദ്രങ്ങള്‍ ഒന്നും തന്നെ ദുരുപയോഗം ചെയ്യാതെ വിശ്വസ്ത വിധേയനായി ഏല്‍പ്പിച്ച ജോലി ചെയ്ത പനീര്‍ശെല്‍വത്തിനാണ് ഇപ്പോള്‍ ഈ ദുര്‍വ്വിധി ഉണ്ടായിരിക്കുന്നതെന്നും തമിഴ്മാധ്യമങ്ങള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























