ഫേസ്ബുക്കില്‍ 25000 ലൈക്കും, ട്വിറ്റര്‍ പേജില്‍ 25000 ഫോളോവേഴ്‌സും ഉളളവരെ സ്ഥാനാര്‍ത്ഥിയാക്കാം

2017 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് അവരുടെ സോഷ്യല്‍മീഡിയയിലെ സ്വാധീനം കണക്കിലെടുത്തെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കില്‍ 25000 ലൈക്കും, ട്വിറ്റര്‍ പേജില്‍ 25000 ഫോളോവേഴ്‌സും ഉളളവരെ അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായ ലക്ഷ്മികാന്ത് ബജ്പായി 10000 ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉള്ളത്. മുസാഫിര്‍ നഗര്‍ കലാപത്തില്‍ ആരോപണ വിധേയനായ എം.എല്‍.എ സുരേഷ് റാണയ്ക്കാകട്ടെ 12,856 ഫോളേവേഴ്‌സാണ് ഫേസ്ബുക്കില്‍ ഉള്ളത്. മീററ്റിലെ ബി.ജെ.പി എം.പിയായ രാജേന്ദ്ര അഗര്‍വാള്‍ 13,957 ലൈക്കുകളാണ് ഉള്ളത്. എന്നാല്‍ പാര്‍ട്ടിയെ പ്രമുഖനേതാക്കള്‍ക്കളില്‍ പലര്‍ക്കും ഫേസ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ പോലുമില്ലെന്നതും ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എങ്കില്‍ തന്നെയും മൂന്നുമാസത്തിനുള്ളില്‍ തങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കുമെന്ന പ്രതീക്ഷയിലാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് പറഞ്ഞു. അതേസമയം ബിജ്‌നോറില്‍ നിന്നുളള ബി.ജെ.പി എം.പിയായ കുന്‍വാര്‍ ഭര്‍തേന്ദ്ര സിങ്ങിന് ഫെയ്‌സ്ബുക്കില്‍ 2986 സുഹൃത്തുക്കള്‍ മാത്രമാണുളളത്. എങ്കിലും പൊതുജനങ്ങളുമായി കൂടുതല്‍ അടുക്കുകയെന്ന ലക്ഷ്യമാണ് അമിത് ഷായുടെ ഇത്തരമൊരു നിര്‍ദേശത്തില്‍ അടങ്ങിയതെന്നും അത് എങ്ങനെയെങ്കിലും നേടിയെടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























