243 എംഎല്‍എമാര്‍ക്ക് സമ്മാനമായി മൈക്രോവേവ് ഓവന്‍

ബിഹാര്‍ എംഎല്‍എമാര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനം മൈക്രോവേവ് ഓവന്‍. 243 എംഎല്‍എമാര്‍ക്കും സമ്മാനമായി മൈക്രോവേവ് ഓവന്‍ നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന ബജറ്റിന് മുന്നോടിയായി എംഎല്‍മാര്‍ക്ക് സ്യൂട്ട് കെയ്‌സും മൊബൈല്‍ ഫോണും സമ്മാനമായി നല്‍കിയിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് മൈക്രോവേവ് ഓവന്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എംഎഎമാര്‍ക്ക് അവരവരുടെ പ്രദേശത്ത് എത്തുമ്പോള്‍ ഭക്ഷണം ചൂടാക്കി കഴിക്കാന്‍ വേണ്്ടിയാണ് ഓവന്‍ നല്‍കിയതെന്നാണ് വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരിയുടെ നിലപാട്. സമ്മാനം നല്‍കുന്നതിനായി 30 ലക്ഷം രൂപ ചെലവായതായും ഒരു ഓവന്റെ വില 11,125 രൂപയാണെന്നും മന്ത്രി അറിയിച്ചു. എംഎല്‍എമാര്‍ക്ക് ഓവന്‍ നല്‍കിയതിനെ വേതനവുമായോ സ്‌കൂളുകളുടെ നിലവാരവുമായോ താരതമ്യപ്പെടുത്തേണ്്ടതില്ലെന്നും അശോക് ചൗധരി പറയുന്നു. എംഎല്‍എമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് പുതിയ കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൈക്രോവേവ് ഓവന്‍ വിവാദത്തോട് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സംഭവത്തെ ന്യായീകരിച്ചു. ബിഹാര്‍ എംഎല്‍എമാര്‍ പാവപ്പെട്ട കുടുംബത്തില്‍നിന്നുള്ളവരാണെന്നും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതില്‍ എന്താണു തെറ്റെന്നുമായിരുന്നു തേജസ്വിയുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























