കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണം: കാഹ്ലി

പാര്‍ട്ടി മാര്‍ച്ചിനിടെ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. സുന്ദരനും നിരുപദ്രവകാരിയുമായ മൃഗത്തിനെതിരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതും മനസ് മരവിപ്പിക്കുന്നതുമാണെന്ന് കോഹ്ലി പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് കോഹ്ലിയുടെ പ്രതികരണം.
മാത്രമല്ല ഉടന്‍ തന്നെ അക്രമികള്‍ക്കെതിരെ ശക്തമായതും ഉചിതമായതുമായ ശിക്ഷ നടപ്പാക്കുമെന്നും കരുതുന്നു. ശക്തിമാനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.
മാര്‍ച്ച് 14ന് ഡെറാഡൂണില്‍ പാര്‍ട്ടി മാര്‍ച്ചിനിടെ ബി.ജെ.പിയുടെ എം.എല്‍.എ ഗണേഷ് ഗോഷി പോലീസ് കുതിരയായ 'ശക്തിമാന്റെ' കാല് തല്ലിയൊടിക്കുകയായിരുന്നു. സംസ്ഥാന ഗവണ്‍മെന്റിനെതിരെയായിരുന്നു ബി.ജെ.പി മാര്‍ച്ച് നടത്തിയത്. സംഭവത്തില്‍ കുതിരയുടെ കാലിന് പൊട്ടലേറ്റിരുന്നു.
എന്നാല്‍ ശക്തിമാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ എം.എല്‍.എയ്ക്കും അനുയായികള്‍ക്കുമെതിരെ നെഹ്‌റു കോളനി പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡെറാഡൂണില്‍ ബി.ജെ.പി മാര്‍ച്ചിനിടെയാണ് പോലീസ് സേനയുടെ ഭാഗമായ ശക്തിമാന്‍ എന്ന കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























