ആര്‍എസ്എസും സര്‍ക്കാരും ചേര്‍ന്ന് ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉമര്‍ ഖാലിദ്

ജെഎന്‍യു വിഷയത്തില്‍ ജാമ്യം കിട്ടിയതിന് പുറകെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമര്‍ ഖാലിദ് രംഗത്ത്. തനിക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഉമര്‍ ഖാലിദിന്റെ ആരോപണം. ഒരു മുസ്ലീമായി ഞാന്‍ എന്നെ അവതരിപ്പിച്ചിട്ടില്ല. പക്ഷെ ഒരു ഇസ്ലാമിക് തീവ്രവാദിയെന്ന രീതിയിലാണ് എന്നെ അവര്‍ കാണുന്നതെന്നാണ് ഉമര്‍ ഖാലിദ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ദില്ലി പാട്യാല ഹൗസ് കോടതി ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യക്കും ഉപാധികളോടെ അറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ഇരുവര്‍ക്കും പിന്തുണയറിയിച്ച് നൂറുകണക്കിന് വിദ്യര്‍ത്ഥികളുടെ കൂട്ടായ്മയില്‍ ഐക്യദാര്‍ഡ്യ റാലി നടന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പടെ പങ്കെടുത്ത റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കവേയാണ് സര്‍ക്കാരിനും ആര്‍എസ്എസിനും എതിരെ ഉമര്‍ ഖാലിദ് രൂക്ഷമായി പ്രതികരിച്ചത്. ഞങ്ങളുടെ ഒത്തൊരുമയും ധൈര്യവും തകര്‍ക്കാമെന്ന് കരുതുന്ന ആര്‍എസ്എസിനും സര്‍ക്കാരിനും തെറ്റുപറ്റിയെന്നുമാത്രമേ പറയാനുള്ളൂവെന്ന് ഉമര്‍ ഖാലിദ് പ്രതികരിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിന് ഞാന്‍ സങ്കടപ്പെടുകയോ പശ്ചാത്തപിക്കുകയോ ചെയ്യുന്നില്ല. മഹാന്‍മാരായ സ്വാതന്ത്ര്യസമരസേനാനികളെ ജയിലിലടക്കാന്‍ ഉപയോഗിച്ച നിയമമാണ് ഇപ്പോള്‍ ഞങ്ങളുടെ പേരിലും ചുമത്തപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ പേരുകളും അരുടെ കൂട്ടത്തില്‍ തന്നെയാണ് ചേര്‍ക്കപ്പെട്ടതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























